കോന്നി : ആർത്തിരമ്പി പെയ്ത മഴയെ വകഞ്ഞ് മാറ്റി കൊമ്പ് കുലുക്കി… കുസൃതികൾ കാട്ടി കോന്നിയുടെ ഗ്രാമവീഥികൾ കയ്യടക്കിയ കരിവീരൻമാരുടെയും നൂറുകണക്കിന് ആന വേഷധാരികളുടെയും അകമ്പടിയോടെ നടന്ന പടുകൂറ്റൻ ഘോഷയാത്രയോടെ ചരിത്രത്തിലെ ആദ്യ കരിയാട്ടം അരങ്ങേറി. കോന്നി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പുതിയ കലാരൂപമാണ് കരിയാട്ടം. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രക്ക് ശേഷം പ്രത്യേക താളത്തിൽ ചിട്ടപെടുത്തിയ ചുവടുകൾക്കൊപ്പമാണ് കരിയാട്ടം അരങ്ങേറിയത്. 11 ഗജവീരൻമാരും നൂറുകണക്കിന് കരിവീര വേഷധാരികളും കരിയാട്ടത്തിൽ പങ്കെടുത്തു.
കോന്നിയുടെ സാംസ്കാരിക പൈതൃകം ലോകത്തോട് വിളിച്ചോതുന്ന കരിയാട്ടം പൊതുജനപങ്കാളിത്തതാലും ചരിത്രത്തിൽ ഇടം നേടി. തൃശൂർ പുലികളിക്ക് സമാനമായി ചരിത്രത്തിൽ ആദ്യമായി ആനയെ കേന്ദ്ര കഥാപാത്രമാക്കി കോന്നിയിൽ നിന്നും ഉദയം കൊണ്ട പുതിയ കലാരൂപമാണ് കരിയാട്ടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നിയൂരിന്റെ ചരിത്രവും പൈതൃകവുമാണ് കരിയാട്ടത്തിലൂടെ പുനർജ്ജനിച്ചത്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യസംഘാടകനായാണ് കരിയാട്ടം സംഘടിപ്പിച്ചത്.
വൈകിട്ട് കോന്നി മാമ്മൂട് ജംഗ്ഷനിൽ നിന്നും ഗജ വീരൻമാരും നൂറുകണക്കിന് കരിവീര വേഷധാരികൾ അണിനിരന്ന മത്സര ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മത്സര ഘോഷയാത്ര കോന്നി ജംഗ്ഷനിൽ വിവിധ പഞ്ചായത്തുകളുടെ സാംസ്കാരിക ഘോഷയാത്രകളുമായി സംഗമിച്ച് സംയുക്തമായി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ. കെ. ശശിന്ദ്രൻ ഉദ്ഘടന ചെയ്തു. കെ. യു. ജനീഷ് കുമാർ എം. എൽ. എ. ആദ്യക്ഷത വഹിച്ചു.
മന്ത്രി കെ. എൻ. ബാലഗോപാൽ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ഭാമ, അൽ സാബിത്, നിയ ശങ്കരത്തിൽ, മുൻ ദേവസ്വം ബോർഡ് മെമ്പർ എം. ബി. ശ്രീകുമാർ, സി. രാധാകൃഷ്ണൻ, രാജേഷ് ആക്ലേത്ത്, എൻ. ശശിധരൻ നായർ, രാജഗോപാൽ നായർ, എൻ. നവനിത്ത്, ഷാജി. കെ. സാമുവൽ, പി. ആർ. പ്രേമോദ്, ശ്യം ലാൽ, ബിനോജ്.എസ്. നായർ, എൻ. എസ്. മുരളി മോഹൻ, ജി. ബിനു കുമാർ, ജോജോ മോഡി, എ. ദീപകുമാർ, സംഗേഷ്. ജി. നായർ, സി. സുമേഷ്, എം. അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കരിയാട്ടത്തോടെ 15 ദിനരാത്രങ്ങൾ മലയോര നാടിനെ ഉത്സവ ലഹരിയിൽ ആറാടിച്ച ടൂറിസം എക്സ്പോയ്ക്കും കൊടിയിറങ്ങി. ആടിത്തിമിർത്ത് ആർത്തുല്ലസിക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായി കോന്നിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് ബഹുജന പങ്കാളിത്തത്താൽ കേരളത്തിലെ ഏറ്റവും വലിയ മേളയായി കരിയാട്ടം മാറി. അതിപ്രശ്തരായ കലാകാരൻമാരെ പങ്കെടുപ്പിച്ചാണ് കലാസന്ധ്യകൾ നടത്തിയത്. റിമി ടോമി, ജാസിഗിഫ്റ്റ്, രൂപാ രേവതി, ദേവി ചന്ദന, അൻവർസാദത്ത്, കെ.എസ്. പ്രസാദ്, കലാഭവൻ പ്രജോദ്, ആശാ ശരത്ത്, പിന്നണി ഗായിക സിത്താര, പിന്നണി ഗായകൻ അതുൽ നറുകര, ചലച്ചിത്രതാരം ഉല്ലാസ് പന്തളം തുടങ്ങിയവർ സായന്തനങ്ങളെ ഇളക്കിമറിച്ചു. പ്രദർശന വിപണന മേളയിലും ഇടമുറിയാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033