സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി. ഇതു സംബന്ധിച്ച് ഓഫീസുകൾക്ക് കർശന നിർദ്ദേശം നൽകും. എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ നമ്പരുകൾ അറിയാത്തതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായങ്ങൾ ഉയർന്ന സാചര്യത്തിലാണ് വിജിലൻസ് ഡിവൈ.എസ്പി എൻ.ആർ ജയരാജ് സ്ഥാപന മേധാവികൾക്കു നിർദ്ദേശം നൽകിയത്. വിജിലൻസ് കമ്മിറ്റി യോഗങ്ങളിലെ പൊതുജന പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ജനങ്ങൾക്കു നേരിട്ട് പരാതികൾ നൽകുന്നതിനും എളുപ്പത്തിൽ നടപടികൾ ഉണ്ടാകാനും സഹായിക്കുന്നതിന്റെ ഭാഗമാണ് നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...