കൊച്ചി : കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ് പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി നാളെ പുലർച്ചെ വല്ലാർപാടം ടെർമിനൽ സൈഡിങ്ങിൽ എത്തും. ഇപ്പോൾ ആന്ധ്രയിലൂടെയാണു ട്രെയിൻ സഞ്ചരിക്കുന്നത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നും ഡൽഹിയിലേക്കുള്ള ഓക്സിജന്‍ ലോഡ് ആയിരുന്നു ഇത്. അവിടെ ഓക്സിജൻ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം ഓക്സിജന്‍ ലോഡ് കേരളത്തിലേക്കു നൽകുകയായിരുന്നു.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണു ഇവ എത്തിക്കുക. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നു പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവു തടസമാകില്ലെന്നു അധികൃതർ പറഞ്ഞു. വല്ലാർപാടത്തു നിന്നു ലോറികളിൽ വിവിധ ജില്ലകളിൽ എത്തിക്കും.