ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ആരംഭിക്കും : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ നാ​ല് ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ആരംഭിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അ​റി​യി​ച്ചു. തിരുവനന്തപുരം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കര്‍ശനമായി പാലിക്കാന്‍ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​രം പോ​ലീ​സു​കാ​രെ​ നി​യോ​ഗി​ച്ചു.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തും. ജി​ല്ല​ക​ളെ സോ​ണു​ക​ളാ​യി തി​രി​ച്ച്‌ ഉ​യ​ര്‍​ന്ന പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കും. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെതിരെ കര്‍ശനമായ ന​ട​പ​ടി സ്വീ​ക​രി​ക്കും. ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി അ​ട​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം​ന​ഴ്സ്, പ്ലം​ബ​ര്‍, ഇ​ല​ക്‌ട്രീ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പാ​സ് വാ​ങ്ങി യാ​ത്ര ചെയ്യാം. മെ​ഡി​ക്ക​ല്‍‌ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ എ​ന്നി​വ തു​റ​ക്കും. വി​മാ​ന, ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് യാത്രാ​നു​മ​തി​യു​ണ്ട്. ബേ​ക്ക​റി, പ​ല​വ്യ​ജ്ഞ​ന ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ക്കാം.

ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ര്‍​ഡ് സ​മി​തി​ക​ള്‍ ഭക്ഷണം ന​ല്‍​കും. ഇ​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. പാ​ല്‍, പത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​മ്പ്  വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ണം. ബാ​ങ്കു​ക​ള്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ മാ​ത്രം അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാരുമായി പ്രവര്‍ത്തിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...