അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഗളി: അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന കോഴിക്കൂടം സ്വദേശി ചന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ പ്രദീപിന് പരിക്കേറ്റൂ. കെഎല്‍ 46 ഡി 7090 രജിസ്ട്രേഷന്‍ നമ്പറുള്ള ജീപ്പാണ് അപടകത്തില്‍ പെട്ടത്. ഷോളയൂരിലേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ജീപ്പിനടയില്‍പ്പെട്ടാണ് ചന്ദ്രന്‍ മരിച്ചത്.

ജീപ്പിനടിയില്‍ കുടുങ്ങിയ ചന്ദ്രന്‍ അപകടസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചിരുന്നു. ജീപ്പിനടിയില്‍ നിന്ന് നാട്ടുകാരാണ് ചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് റോഡിലെത്തിച്ചത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴയത്ത് റോഡില്‍ നിന്നും നിയന്ത്രണംവീട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...
CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...