മുംബൈയ്ക്കടുത്ത് ഉല്ലാസ് നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു ; നിരവധിപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയ്ക്കടുത്ത് ഉല്ലാസ് നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 1995ല്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത്. ഈ ഭാഗത്തുണ്ടായിരുന്നവരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടിരിക്കുന്നതെന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തിയതോടെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ആളുകളെ രക്ഷപെടുത്താനായി.

അപകടകരമായ അവസ്ഥയിലുണ്ടായിരുന്ന കെട്ടിടത്തിന് നോട്ടീസ് നല്കിയിരുന്നതായാണ് അധികൃതര്‍ പറയുന്നത്. ഈ പ്രദേശത്ത് 95 കാലഘട്ടത്തില്‍ നിരവധി അനധികൃത കെട്ടിടങ്ങളാണ് പണി തീര്‍ത്തിട്ടുള്ളത്. പല കെട്ടിടങ്ങളും അറ്റകുറ്റ പണികള്‍ പോലും ചെയ്യാതെ ജീര്‍ണിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഗത്യന്തരമില്ലാതെ താമസിക്കുന്നവരാണ് ഭൂരിഭാഗവും. മുംബൈയില്‍ കെട്ടിട ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുവാനുള്ള പ്രധാന കാരണവും ഇതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...