കൈപ്പട്ടൂർ : ഇണ്ടിള്ളയപ്പൻ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ട ദോഷ പരിഹാരത്തിന് പറഞ്ഞ ചാർത്തും പ്രകാരം ഉള്ള ആദ്യ പൂജ ക്ഷേത്ര തന്ത്രി രമേശ് ദാനു ഭാനു പണ്ടാരത്തിലിൻ്റെ നേതൃത്വത്തിൽ നടന്നു. മഹാ മൃത്യുഞ്ജയ ഹോമം, മഹാ ഗണപതി ഹോമം, വിഷ്ണു പൂജ, വിളിച്ചു ചൊല്ലി പ്രാർത്ഥന എന്നിവ രാവിലെ ക്ഷേത്ര സന്നിധിയിൽ അനേകം ഭക്തരുടെ സാനിധ്യത്തിൽ നടന്നു. യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട യജമാനസ്ഥാനത്തിരുന്ന് പൂജകൾക്ക് നേതൃത്വം നല്കി. യൂണിയൻ സെക്രട്ടറി ഷാബു, മേഖല കൺവീനർ ശ്രീജിത്ത് പ്രഭാകർ, ക്ഷേത്ര കൺവീനർ മാത്തൂർ അജിത്ത്, യൂണിയൻ കമ്മറ്റി അംഗങ്ങളായ രാജേഷ് കുമ്പഴ, രാജേന്ദ്രനാഥ്, വിജയകുമാരക്കുറുപ്പ്, ശശികുമാരൻ നായർ, വനിതാ സമാജം പ്രസിഡന്റ് ശ്രീദേവി ടീച്ചർ, സെക്രട്ടറി വത്സല കുമാരി, ഉഷാ എസ്. നായർ, ക്ഷേത്ര പ്രസിഡൻ്റ് കേണൽ ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി ശിവകുമാർ, ഖജാൻജി രാജേഷ്, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കൈപ്പട്ടൂർ വയലാവടക്ക് ഇണ്ടിള്ളയപ്പൻ ക്ഷേത്രത്തിൽ ദേവപ്രശ്നത്തിൽ കണ്ട ദോഷ പരിഹാരത്തിന് ആദ്യ പൂജ നടന്നു
RECENT NEWS
Advertisment



























