കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം സംഘമേശ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി. 10 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളമടങ്ങുന്നതാണ് പരിപാടികൾ. ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, 8.30 മുതൽ 12.30 വരെ ശ്രീരാമപഞ്ചശതി പാരായണം എന്നിവയുണ്ടായി. രാത്രി 7.30ന് ആചാര്യവരണം നടത്തി. തുടർന്ന് 8.10നും 8.40നും മധ്യേ തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നഗരമണ്ണ് നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി.

10 ദിവസം നീളുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവം മധ്യ കേരളത്തിലെ ഉത്സവ കാലത്തിൻ്റെ സമാപനം കൂടിയാണ്. സെപ്റ്റംബറിൽ തിരുവില്വാമല നിറമാലയോടെയാണ് മധ്യകേരളത്തിൽ ഉത്സവ കാലത്തിനു തുടക്കമാകുന്നത്. രാവിലെയും രാത്രിയും 17 ആനകളോടെ നടക്കുന്ന ശീവേലിയും പഞ്ചാരിമേളവും സംഘമേശ സന്നിധിയുടെ സവിശേഷതയാണ്. കോലമേറ്റിയ ആനയുടെ ഇരുവശവും ഉള്ളാനകൾ എന്നറിയപ്പെടുന്ന രണ്ടു കുട്ടിയാനകളെ നിർത്തുന്നതും ഇവിടത്തെ സവിശേഷതയാണ്. നാളെയാണ് കൊടിപ്പുറത്ത് വിളക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...