എടത്വ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം 25ന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി ഉള്ള കൊടിമരഘോഷയാത്ര നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ തകഴി വില്ലേജ്മാള്‍ ജംഗ്ഷനില്‍ നിന്ന് ഒ.അഷറഫ് നഗറിലേക്ക് (ചക്കുളത്ത്കാവ് ആഡിറ്റോറിയം) നടന്നു. വൈകിട്ട് 4ന് കൊടിമരം ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ്. അനില്‍കുമാറില്‍ നിന്ന് ജില്ലാ സെക്രട്ടറി ടി.വി. ബൈജു ഏറ്റ് വാങ്ങി. തകഴി ഏരിയ പ്രസിഡന്‍്റ് കെ.ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയകുമാര്‍ വി, മണി മോഹന്‍, ജില്ലാ പ്രസിഡന്‍്റ് പി.സി.മോനിച്ചന്‍, ജില്ലാ വൈസ് പ്രസിഡന്‍്റ്മാരായ കെ.എക്സ് ജോപ്പന്‍, എസ്.ശരത് ,സലീം കെ.എസ്,സ്വാഗത സംഘം കണ്‍വീനര്‍ എം.എം ഷെരീഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍, മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, എന്‍.വിജയന്‍, സി.രാജു, ജിജി സേവ്യര്‍, ഷാജി കെ.പി, ജമീല പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്കി.എടത്വ ടൗണില്‍ എത്തിയ ഘോഷയാത്രയ്ക്ക് ഒ.വി.ആന്‍്റണി, കെ.എം മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
25ന് വൈകിട്ട് 4ന് എടത്വ കോളേജ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുല്‍ ഹമീദ് നഗറില്‍ (എടത്വ മാര്‍ക്കറ്റ്) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി ആര്‍. നാസര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡന്‍്റ് മാരായ സി.കെ ജലീല്‍, വി.പാപ്പച്ചന്‍ എന്നിവര്‍ ആദരിക്കും.
26ന് രാവിലെ 9.30ന് ഒ.അഷറഫ് നഗറില്‍ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡന്‍്റ് പി.സി.മോനിച്ചന്‍ അധ്യക്ഷത വഹിക്കും. കെ. അന്‍സിലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍്റ് വി.കെ.സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായികള്‍ക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ്. അനില്‍കുമാര്‍, കണ്‍വീനര്‍ എം.എം ഷരീഫ്, മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ അറിയിച്ചു.
സംസ്ഥാന ജോയിന്‍റ് സെക്രട്ടറിമാരായ സി.കെ.വിജയന്‍, സീനത്ത് ഇസ്മയേല്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ വാഹിദ്, റോഷന്‍ ജേക്കബ്, ആര്‍ രാധാകൃഷ്ണര്‍ ,ട്രഷറാര്‍ ഐ. ഹസ്സന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിക്കും.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടക്കും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.