Monday, May 13, 2024 2:50 am

‘ ഗോവധ നിരോധന ബിൽ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു ’ ; കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കർണാടകയിലെ മുൻ ബസവരാജ് ബൊമ്മൈ സർക്കാരിന്റെ പശു കശാപ്പ് വിരുദ്ധ ബിൽ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സവും വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുവെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഈ നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാരിന്റെ ശ്രദ്ധ രാഷ്ട്രീയമല്ലെന്നും സാമ്പത്തിക ശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവധ വിരുദ്ധ ബിൽ ബിജെപിയുടെ ‘നാഗ്പൂരിലെ മുതലാളിമാരെ’ പ്രീതിപ്പെടുത്താൻ മാത്രമാണ് തയ്യാറാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കർഷകരെയോ വ്യവസായത്തെയോ സന്തോഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പശു സംരക്ഷണവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ മറ്റ് പദ്ധതികളും സാമ്പത്തിക ബാധ്യതകളായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. കന്നുകാലികൾക്ക് തീറ്റ നൽകാനുള്ള പദ്ധതി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ് സർക്കാരിൽ ഗ്രാമവികസന, പഞ്ചായത്തിരാജ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഖാർഗെ എൻ.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു.

‘വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഈ ബിൽ പുനഃപരിശോധിച്ചേക്കാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഞങ്ങൾക്ക് ഇത്തരത്തിലുള്ള ചെലവുകൾ അംഗീകരിക്കാൻ കഴിയില്ല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ബജറ്റ് വലുപ്പത്തിൽ സങ്കോചമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുൻ ബി.ജെ.പി സർക്കാരിന്റെ ഏത് നടപടിയും സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ അത് നീക്കും’, ഖാർഗെ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടല്‍ ; തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അബ്ദു റഹിമാന്‍

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം...

ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ

0
എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക...

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം : നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

0
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന...