Saturday, July 5, 2025 12:08 pm

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍ പൂട്ടിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാന്‍ മായം കലര്‍ത്തിയും കേക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രൈവ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 47 സ്ഥാപനങ്ങളില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തി. 112 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചത്. അഞ്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകളായി 16 മുതല്‍ ആരംഭിച്ച പരിശോധന 25ന് അവസാനിച്ചിരുന്നു.

ന്യൂയര്‍ ഡ്രൈവ് ഇന്ന് മുതല്‍ 31 വരെ നടക്കും. വിപണിയില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങള്‍, വൈന്‍, ബിയര്‍ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലും പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ കൃത്രിമ നിറം ചേര്‍ത്തവയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കേക്ക്, വൈന്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റ്, ചില്ലറ വില്‍പ്പനശാല, മാര്‍ക്കറ്റുകള്‍, വഴിയോര തട്ടുകടകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...