Saturday, May 10, 2025 6:46 am

‘കാട് അത് അവനുള്ളത്’; അരിക്കൊമ്പന് വേണ്ടി ഇടുക്കിയില്‍ ഫാന്‍സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കാടുകടത്തിയ കാട്ടാന അരിക്കൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ. അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോ ഡ്രൈവർമാരാണ് അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറിയതാണ് ആനയെ ‘നാടുകടത്താൻ’ കാരണമായതെന്നാണ് ഇവരുടെ അഭിപ്രായം. ആനയെ കൊണ്ടുപോയതിൽ തങ്ങൾക്കുള്ള പ്രതിഷേധം വ്യക്തമാക്കാനാണു ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതെന്നാണ് ഇവർ പറയുന്നത്. മലയോരത്തെ വാഹനങ്ങളിലും അരിക്കൊമ്പന്റെ പേര് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അരിക്കൊബന്റ ഓരോ രീതികളും ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കുന്നുണ്ട്.

അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി ലോറിയിൽ കൊണ്ടു പോകുന്നതു കണ്ടതോടെയാണ് ഇവർ ഇങ്ങനെയൊരു തീരുമാനം എടുത്തത്. കാടുകാക്കാൻ നിയോഗിക്കപ്പെട്ട ആനയുടെ ആവാസ വ്യവസ്ഥ മാറ്റുന്ന തരത്തിൽ ചിലർ നടത്തുന്ന നീക്കങ്ങൾ വരും തലമുറ തിരിമറിയും. വനവും വനമേഖലയും വന്യമ്യഗങ്ങൾക്കും മറ്റിടങ്ങളിൽ ജനവാസം സാധ്യമായാൽ അത് നൽകാൻ സർക്കാരും ശ്രമിക്കണമെന്നാണ് ഇവർ പറയുന്നത്. തലയെടുപ്പുള്ള നാട്ടാനകൾക്ക് ഫാൻസും ഫാൻസ് അസ്സോസിയേഷനുമുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ കാട്ടാനക്ക് ഫാൻസുണ്ടാകുന്നത് ഇത് ആദ്യമായിരിക്കും.

അതേസമയം പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍കക് മുന്‍പ് അരിക്കൊമ്പന്‍ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമം നടത്തിയിരുന്നു. കടയുടെ മുന്‍ വാതിലിനും ജനലുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായെങ്കിലും കൂടുതല്‍ കുഴപ്പത്തിന് നിക്കാതെ കാട് കയറുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം

0
ദില്ലി : പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി...

പാകിസ്താനില്‍ ഭൂചലനം

0
കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി...

കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍

0
കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍....