കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...