വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊളുക്കുമല : വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് എച്ച്എംഎൽ ഭൂമി വിട്ടു നൽകിയത്. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗും  ഒഴിപ്പിച്ചു. വർഷങ്ങളായി സ്വകാര്യ എസ്റ്റേറ്റിൻ്റെ കൈവശമായിരുന്ന പാരിസ്ഥിതിക ലോലമായ ഈ ഭൂമിയാണ് ഔദ്യോഗികമായി വനംവകുപ്പ് ഏറ്റെടുത്തത്.

മൂന്നാർ സൂര്യനെല്ലിക്ക് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയോട് ചേർന്ന് നാല് വ്യത്യസ്ത ഭാഗങ്ങളിലായാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് കാമ്പിംഗ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ അവർ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ഭൂമി വനംവകുപ്പിന് കൈമാറുകയും ചെയ്തു.കാട്ടുനായ്ക്കൾ, കാട്ടാനകൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയാണിത്. കൂടാതെ അപൂർവ ഇനം കൂണുകളും ഇവിടെ കാണപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...