അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമെന്ന് വനംവകുപ്പ് ; തുറന്നു വിടുന്നത് വൈകും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ കാട്ടിലേക്ക് തുറന്നു വിടാനാകില്ലെന്നും വനംവകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടില്‍ തുറന്നു വിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്.

അതിനിടെ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മാറ്റി കെട്ടാന്‍ ചോലമേഖലയില്‍ തുറന്നു വിടണമെന്നാണ് ആവശ്യം. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു. കളക്കാട്-മുണ്ടന്‍ തുറൈ കടുവാസങ്കേതത്തിലേക്ക് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തില്‍ ആനയെ മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതോടെ, ആനയെ തുറന്നു വിടാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. മണിമുത്താറില്‍ അരിക്കൊമ്പനെ തുറന്നു വിടുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...