Thursday, May 2, 2024 8:00 pm

ആന എഴുന്നള്ളിപ്പിന് പരാതികൾ ഉയർന്ന നിര്‍ദേശം പിന്‍വലിച്ച് വനംവകുപ്പ് ; ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാൽ മതിയെന്ന് പുതിയ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ വനംവകുപ്പുതന്നെ തിരുത്തി. പൂരത്തിന് എഴുന്നള്ളിക്കുമ്പോള്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കം പൊട്ടിക്കല്‍, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചു. മാറ്റങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. വിവിധ ദേവസ്വം ബോര്‍ഡുകള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവ് തിരുത്താന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്നു ദേവസ്വങ്ങള്‍ പറഞ്ഞു. പൂരത്തിന്റെ മഠത്തില്‍വരവ്, ഇലിഞ്ഞിത്തറ മേളം എന്നിവയെല്ലാം മുടങ്ങുന്നതിനും ഇടയാക്കും. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ ആന ഉടമകളെ പിന്തുണച്ചു. ഉത്തരവിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണു വനം വകുപ്പിന്റെ തീരുമാനം. ഉത്സവങ്ങളില്‍ പൊതുജനങ്ങള്‍ക്കും ആനകള്‍ക്കും അപകടമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത വിവിധ കേസുകളില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറത്തിറക്കിയതും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യം വഷളായെന്ന് അമേരിക്കൻ കമ്മീഷൻ ; എതിർത്ത് കേ​ന്ദ്ര സർക്കാർ

0
ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ...

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിച്ചു

0
പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത...

കോൺഗ്രസ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചു ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ബിജെപി സംഘം

0
ദില്ലി: കോൺഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ...

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട്...

0
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ...