കോന്നി : അതുമ്പുംകുളം വരിക്കാഞ്ഞിലിയിൽ കടുവ ആടിനെ കൊന്ന സംഭവത്തിൽ കടുവയെ പിടികൂടാൻ വനപാലകർ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂട് സ്ഥാപിച്ചത്. ജൂലൈ പതിമൂന്നിന് പുലർച്ചെ ആണ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ആടിനെ ആക്രമിച്ച് കൊല്ലുന്നത്. വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ രതീഷിന്റെ ആടിനെ ആണ് കടുവ ആക്രമിച്ച് കൊന്നത്. ആട് കരയുന്ന ശബ്ദം കേട്ട് കൂടിന് സമീപം എത്തുന്ന രതീഷിന്റെ അമ്മ രാജമ്മ കടുവയെ നേരിൽ കണ്ടിരുന്നു. എന്നാൽ വനപാലകർ ഇത് കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
വനം വകുപ്പ് വെറ്റിനറി സർജൻ നടത്തിയ പരിശോധനയിൽ ആണ് കടുവയുടെ ആക്രമണമാണ് ഉണ്ടായതെന്ന് മനസിലായത്. പിന്നീട് അന്ന് വൈകുന്നേരവും ആട്ടിൻകൂടിന് സമീപം കടുവ എത്തിയിരുന്നു. തുടർന്ന് വനപാലകർ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞിരുന്നില്ല. കൂട് സ്ഥാപിക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ക്യാമറ സ്ഥാപിച്ചു.
ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയിലാതെ കൂടുസ്ഥാപിക്കാൻ കഴിയാതിരുന്നതിനാൽ വനപാലകരും പ്രതിസന്ധിയിലായിരുന്നു. ഇതിന് ശേഷം വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകുകയും കൂടുസ്ഥാപിക്കാൻ അനുമതി ലഭിക്കുകയും ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കൂട് എത്തിച്ച് സ്ഥാപിക്കുകയായിരുന്നു. ആടിനെ ആണ് ഇരയായി കെട്ടിയിട്ടിരിക്കുന്നത്. വരിക്കാഞ്ഞിലി ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ഉടൻ കെണിയിലാകും എന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033