‘ബോയിങ്ങി’ന്റെ അപാകത തുറന്നുക്കാട്ടിയ മുൻ ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ ; വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ‘ബോയിങ്ങി’ന്റെ നിർമിതിയിലെ അപാകം ചൂണ്ടിക്കാട്ടിയ മുൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. അറുപത്തിരണ്ടുകാരനായ ജോൺ ബാർനെറ്റിന്റെ മൃതദേഹമാണ് യു.എസിലെ ചാൾസ്റ്റൺ കൗണ്ടിയിൽ കഴിഞ്ഞദിവസം കണ്ടത്. ദേഹത്ത് സ്വയം പരിക്കേൽപ്പിച്ചതരത്തിലുള്ള മുറിവും ഉണ്ട്. 30 വർഷത്തിലേറെ ബോയിങ്ങിൽ ജോലിചെയ്ത ബാർനെറ്റ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2017-ലാണ് വിരമിച്ചത്. ബോയിങ്ങിന്റെ പേരിൽ കേസുകൾ നിലനിൽക്കേ, ജീവനക്കാർക്ക് ജോലിസമ്മർദം കൂടുതലാണെന്നും നിർമാണത്തിനായി ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭാഗങ്ങളാണെന്നും 2019-ൽ ബാർനെറ്റ് വെളിപ്പെടുത്തിയിരുന്നു. വിമാനങ്ങളിലെ ഓക്സിജൻസംവിധാനത്തിലെ പാളിച്ചയും തുറന്നുകാട്ടി.

അടിയന്തരഘട്ടങ്ങളിൽ വിമാനത്തിലെ നാലിൽ മൂന്ന് ഓക്സിജൻ മാസ്കും പ്രവർത്തിക്കാറില്ല. ഇക്കാര്യങ്ങൾ മാനേജ്‌മെന്റിനെ അറിയിച്ചിട്ടും വേണ്ട നടപടിയുണ്ടായില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ജനുവരിയിൽ അലാസ്ക എയർലൈൻസിന്റെ ബോയിങ് 737 മാക്സ്-9 വിമാനം പറക്കുന്നതിനിടെ അടിയന്തരവാതിൽ തുറന്നതിനെത്തുടർന്ന് നിലത്തിറക്കിയിരുന്നു. സംഭവത്തിനുപിന്നാലെ സുരക്ഷാപരിശോധനകൾക്കായി 173-ഓളം ബോയിങ് വിമാനങ്ങളുടെ സർവീസ് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രഷൻ താത്കാലികമായി നിർത്തിവെച്ചു. ഈ അപകടത്തിനുപിന്നാലെ വേറെയും സംഭവങ്ങൾ ഇതോടെ ആശങ്കപടർത്തി. എഫ്.എ.എ.യുടെ സുരക്ഷാപരിശോധനയിൽ 737 മാക്സ് വിമാനങ്ങളിൽ ഡസൻകണക്കിന് കുഴപ്പങ്ങളാണ് കണ്ടെത്തിയത്. ഇതിനിടെയാണ് ബാർനെറ്റിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...