കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിൽ സിനിമാലോകത്ത് ആശങ്ക. മൊഴികളുടെ അടിസ്ഥാനത്തിൽ ആരുടെയൊക്കെ പേരിൽ കേസുണ്ടാകും എന്നതാണ് പ്രധാന വിഷയം. മുൻനിരത്താരങ്ങളും സംവിധായകരുമുൾപ്പെടെ നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി. പരാതിയില്ലെങ്കിലും ഗുരുതരമായതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുണ്ടെങ്കിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം വിവരമായി കണക്കിലെടുത്ത് നടപടിയെടുക്കാം എന്ന ഹൈക്കോടതിനിർദേശം അപകടമുണ്ടാക്കുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തൽ. മൊഴികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചിലരുടെ പേരുകൾ രഹസ്യമായി പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടിലെ പുറത്തുവന്ന ഭാഗത്തിലുൾപ്പെട്ടവർ എന്നനിലയിലും ചിലരെക്കുറിച്ച് ചർച്ചയുണ്ട്. റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടതുതന്നെ സിനിമാപ്രവർത്തകരെ ഞെട്ടിച്ചിരുന്നു. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടാണ് ആവശ്യമെങ്കിൽ കേസെടുക്കണമെന്ന നിർദേശം വന്നത്. കേസ് വന്നാലുള്ള ഭവിഷ്യത്തും പ്രതിച്ഛായാ തകർച്ചയുമോർത്ത് പലർക്കും ആശങ്കയും ഉണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.