Sunday, December 22, 2024 12:25 pm

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ജിയോ – ഗൂഗിൾ ഫോൺ വരുന്നു

For full experience, Download our mobile application:
Get it on Google Play

കാത്തിരിപ്പിനൊടുവില്‍ ജിയോയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ജിയോ നെക്‌സ്റ്റ് സെപ്തംബര്‍ 10 ന് വിപണിയിലെത്തും. ജൂണ്‍ 24 ന് നടന്ന വാര്‍ഷിക മീറ്റിങ്ങില്‍ പുതിയ ഫോണ്‍ വിപണിയിലെത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ഗൂഗിളുമായി സംയോജിച്ചാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗൂഗിളിന്റെയും ജിയോയുടെയും എല്ലാ ആപ്ലിക്കേഷനുകളും ഫോണില്‍ ലഭ്യമാകും.

ജിയോ നെക്‌സ്റ്റ് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ തരംഗമായിരിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. ലോകത്താകമാനം ജിയോ നെക്‌സ്റ്റിന്റെ വിപണി സാധ്യമാകാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഒട്ടനവധി സവിശേഷതകളുമായാണ് ജിയോ പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്. വോയ്‌സ് അസിസ്റ്റന്റ്, ഭാഷാ വിവര്‍ത്തന സഹായി, സ്മാര്‍ട്ട് ക്യാമറ, എച്ച്ഡിആര്‍ ക്യാമറ, ഗൂഗിള്‍ അസിസ്റ്റന്റ്, ഒറ്റ ക്ലിക്കില്‍ ഉപഭോക്താവിന് മാതൃഭാഷയില്‍ വാര്‍ത്തകളും വിവരങ്ങളും കാണാനും കേള്‍ക്കാനും സാധിക്കുക എന്നിവയൊക്കെയാണ് ജിയോ നെക്‌സ്റ്റിന്റെ പ്രധാന സവിശേഷതകള്‍.

നിരവധി പ്രത്യേകതകളുമായി എത്തുന്ന ജിയോ നെക്‌സറ്റിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ജൂണ്‍ 24 ന് നടന്ന പ്രസ്താവനയില്‍ റിലയന്‍സ് അറിയിച്ചത് പരിഗണിച്ചാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയായിരിക്കും ജിയോ നെക്‌സ്റ്റിനെന്നാണ് സൂചന.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ ആൺകുഞ്ഞിന് ജന്മം നൽകി

0
പത്തനംതിട്ട: ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ ആൺകുഞ്ഞിന് ജന്മം നൽകി. കോന്നി...

കൈക്കൂലി വാങ്ങി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു ; നെയ്യാറ്റിൻകര സബ് ആർ ടി...

0
തിരുവനന്തപുരം: തലസ്ഥാനത്ത് നെയ്യാറ്റിൻകര സബ് ആർ ടി ഓഫീസിൽ വിജിലൻസ് മിന്നൽ...

നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു ; സ്ത്രീയ്ക്ക് ദാരുണാന്ത്യം

0
കോട്ടയം: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഒരു...

മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം

0
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം ക്യാബിനറ്റ് വകുപ്പുകള്‍...