ഡല്‍ഹി: ഡല്‍ഹിയില്‍ മക്കളുടെ മുന്നില്‍വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. യുവതി മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തിയാണ് അക്രമി അവരെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സാഗര്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയുന്നതെന്ന് എസ്‌എച്ച്‌ഒ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അറിയിച്ചു.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുട്ടികളുമായി വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. അക്രമിയും യുവതിയും അയല്‍ക്കാരായിരുന്നു. പിന്നീട് യുവതി അവിടെനിന്നു താമസം മാറി. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.