പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുക ലക്ഷ്യം : മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ്. കോന്നി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ചാങ്കൂർ അമ്പലം ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾ സേവനത്തിനായി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങുന്ന കാലം കഴിഞ്ഞു. ലോകത്ത് എവിടെ നിന്നും സ്മാർട് ഫോണിലൂടെ സേവനങ്ങൾ ഉപയോഗിക്കാം. ഓഫീസ് പ്രവർത്തനത്തിന് സുതാര്യത വർദ്ധിച്ചു. കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നഗരസഭകളിൽ മാത്രമായി 21,000 വിവാഹ രജിസ്ട്രേഷനുകൾ ഓൺലൈൻ ആയി നടത്തി.

വിജ്ഞാനകേരളം പദ്ധതിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് വേണ്ടി ഓണത്തിന് മുമ്പായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ‘മാലിന്യമുക്തം നവകേരളം’ മാലിന്യനിർമാർജന യജ്ഞവും ഊർജ്ജിതമായി നടക്കുന്നു.
മാലിന്യ സംസ്കരണം കൂട്ടായ പ്രവർത്തനമായി കാണണം. 2024-25 വർഷം മാത്രം ഹരിതകർമ്മ സേന 66106 ടൺ മാലിന്യം ശേഖരിച്ചു. പഞ്ചായത്തുകൾ ബോധവൽക്കരണത്തോടൊപ്പം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഏനാദിമംഗലം പഞ്ചായത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ മികച്ച പുരോഗതി കൈവരിച്ചു. പഞ്ചായത്ത് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് പൊതുജനത്തിന് മികച്ച സേവനം ലഭ്യമാക്കുന്നതിന് ആണെന്നും മന്ത്രി ഓർമിപ്പിച്ചു.

ചടങ്ങിൽ മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവർ ഓൺലൈനായി പങ്കെടുത്ത് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കോന്നി എംഎൽഎ കെ. യു. ജനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാം വാഴോട്ട്, വൈസ് പ്രസിഡണ്ട് ഉദയരശ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആർ ബി രാജീവ് കുമാർ, അംഗങ്ങളായ ആർ തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി രാജഗോപാലൻ നായർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയ പങ്കെടുത്തു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...