കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സമീപനമല്ല ; നിയമോപദേശം തേടുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്യുന്ന പക്വമായ സമീപനമാണ് സർക്കാർ കാണിച്ചതെന്ന് ഷാഫി പറമ്പിൽ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡി നിർദേശം നൽകിയ ഉടൻ തന്നെ ബിജെപി/കേന്ദ്ര ഏജൻസികളുടെ കെണിയിൽ വീണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ രാഷ്ട്രീയ എതിരാളികൾക്കെതിരെ അത് ഉപയോഗിക്കാനോ ഉള്ള അമിതാവേശം യുഡിഎഫ് മുന്നണി കാണിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സമീപനമല്ല, മറിച്ച് നിയമോപദേശം തേടുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്യുന്ന പക്വമായ സമീപനമാണ് സർക്കാർ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നിരുത്തരവാദിത്വപരമായ സമീപനവും കാണിച്ചിട്ടില്ലെന്നും അദ്ദേ​ഹം പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി ക്രൈം​ബ്രാഞ്ച് എസ്ഐടിക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലോട് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

0
കോഴിക്കോട്: പാലോട് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. കെഎസ്ആർടിസി പാലോട് ഡിപ്പോയിലെ ഡ്രൈവർ...

ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ. ചെന്നൈയിലെ ഓസ്ട്രേലിയൻ...

പോലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പിടികൂടി

0
മംഗളൂരു: ബാജ്‌പെ പോലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ചൊവ്വാഴ്ച...

ഒടുവിൽ കോൺഗ്രസിന് തുണയായി നാടകീയ ഫലം; തിജാരയിൽ ആവേശകരമായ വിജയം

0
അല്‍വാര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ തിജാര മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍...