Monday, May 5, 2025 1:08 pm

സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചത്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി മാത്രമേ വകുപ്പകൾക്ക് ലഭിക്കൂ. ഓരോ വകുപ്പുകളുടെയും വിഹിതത്തിൽ വരുത്തിയ കുറവ് ചീഫ് സെക്രട്ടറി അറിയിച്ചു. ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെൻഷനടക്കമുള്ള ആനുകൂല്യങ്ങളും കൊടുത്തുതീർക്കാനായി ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി വെച്ച് വകുപ്പുകളുടെ പദ്ധതികളുടെ മുൻഗണനക്രമത്തിൽ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിച്ചത് കൃഷി വകുപ്പിനാണ്. പ്രാഥമിക മേഖലയായി കണക്കാക്കുന്നത് കാർഷിക മേഖലയാണ്. അങ്ങനെ 51 ശതമാനം വിഹിതം കാർഷിക മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് 50 ശതമാനം തുക മാത്രമേ ലഭിക്കൂ. ഈ തുക ക്ഷേമ പെൻഷൻ കുടിശ്ശിക അടക്കം കൊടുത്തുതീർക്കാനായി ഉപയോഗിക്കുമെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരിയിൽ ഷുക്കൂർ വധക്കേസ് ; പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി

0
കൊച്ചി : കണ്ണൂരിലെ മുസ്ലിം ലീ​ഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ...

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

0
തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പരിധിയിലെ കടപ്ര, നിരണം, നെടുമ്പ്രം,...

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് ; നിയമ നടപടിയെന്ന് നിർമാതാവ്

0
കൊച്ചി: മോഹൻലാൽ നായകനായ 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ്...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

0
കോട്ടയം : കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി...