പത്തനംതിട്ട : സംസഥാനത്തെ കർഷകരും കർഷക തൊഴിലാളികളും കാർഷിക മേഖല മൊത്തമായും നേരിടുന്ന ഗുരുതരമായ പ്രശ്നം സംസ്ഥാന സർക്കാരിന്റെ തികഞ്ഞ അനാസ്ഥ ആണെന്ന് കോൺഗ്രസ് പ്രവർത്തകസമതി അംഗം രമേശ് ചെന്നിത്തല പ്രസ്ഥാവിച്ചു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മലയോര കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടു മൃഗങ്ങൾ ഇരതേടി നാട്ടിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ കൈക്കൊള്ളുന്നത്. വർഷങ്ങളായി കുടിയേറി പാർക്കുന്ന മലയോര കർഷകരെ പട്ടയത്തിന്റെ പേരിൽ പോലും നീതി നൽകുവാൻ തയ്യാറാകാതെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കർഷരുടെ പ്രശ്നങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭയിൽ ഉന്നയിച്ചു പരിഹാരം കാണുമെന്നും ചെന്നിത്തല പറഞ്ഞു.
അജയൻ പിള്ള ആനി ക്കാനാട്ട് അധ്യക്ഷൻ ആയിരുന്നു ഡിസിസി പ്രസിഡന്റ് പ്രൊഫ് സതീഷ് കൊച്ചുപറമ്പിൽ, മാത്യു കുളത്തുങ്കൾ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമൂവൽ കിഴക്കുപുറം തട്ടയിൽ ഹരികുമാർ, ജോൺസൻ വിളവിനാൽ, ഹരികുമാർ പൂതംകര, റെജി പൂവത്തൂർ, എസ് വി പ്രസന്നകുമാർ, ബാബുജി ഈശോ, ബിജു അഴക്കാടൻ, ജി ശ്രീകുമാർ, ബിജു മാത്യു, എം വി അമ്പിളി, ബഷീർ വെള്ളത്തറ, പ്രൊഫ്. ജി. ജോൺ, ഐ വാ ൻ വകയാർ, രതീഷ് എൻ നായർ, സന്തോഷ് അരുവാപ്പുലം, സണ്ണി ചിറ്റാർ,ജോയി തോമസ്, എന്നിവർ പ്രസംഗിച്ചു