തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ. മേയ് രണ്ടിന് തുറമുഖത്തിന്റെ കമീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. സ്വാഗതസംഘം ഓഫിസ് തുറന്നതിനൊപ്പം സർക്കാറിന്റെ പ്രധാന ഭരണനേട്ടമെന്ന നിലയിൽ തുറമുഖ സമർപ്പണം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി ശനിയാഴ്ച വിഴിഞ്ഞത്തെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പ്രൈവറ്റ് ബസ് തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം ചേർന്നു. ട്രയൽ റൺ പൂർത്തിയാക്കി കൊമേഴ്സ്യൽ ഓപറേഷൻ ഘട്ടത്തിലുള്ള തുറമുഖത്ത് 265ൽ പരം കപ്പലുകളാണ് ഇതുവരെ എത്തിയത്. അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായതും നേട്ടമായി വിലയിരുത്തപ്പെടുന്നു. ഉദ്ഘാടനത്തിനൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1