പഹൽഗാം ആക്രമണത്തിൽ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമാബാദ്: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ആക്രമണത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് പാകിസ്താൻ തയ്യാറാണെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. ഖൈബർ പക്തൂൻഖ്വ മിലിട്ടറി അക്കാദമിയിൽ സൈനികരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കയായിരുന്നു അദ്ദേഹം. “പഹൽഗാമിലെ ദുരന്തം കുറ്റപ്പെടുത്തൽക്കളിയുടെ മറ്റൊരു ഉദാഹരണമാണ്. ഉത്തരവാദിത്വമുള്ള രാജ്യമെന്നനിലയിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിലും സഹകരിക്കാൻ പാകിസ്താൻ തയ്യാറാണ്” -ഷഹബാസ് പറഞ്ഞു. പാകിസ്താന് അവകാശപ്പെട്ട സിന്ധുനദീജലം തരാതിരിക്കുകയോ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയോ ചെയ്താൻ അതിനെ എല്ലാമാർഗവുമുപയോഗിച്ച് തിരിച്ചടിക്കുമെന്നും ഷരീഫ് ഭീഷണി മുഴക്കി.

സിന്ധുനദീജലം രാജ്യത്തിന്റെ ജീവരേഖയാണ്. അത് പൊതുതാത്പര്യമാണ്. അതിന്റെ ലഭ്യത എന്തുവിലകൊടുത്തും ഉറപ്പാക്കുമെന്നും ഷരീഫ് വ്യക്തമാക്കി. പാകിസ്താന്റെ ഭൂമി സംരക്ഷിക്കാനായി സൈന്യത്തിനൊപ്പും രാജ്യവും അണിചേരുമെന്നും പറഞ്ഞു. തെളിവില്ലാതെ ഇന്ത്യ, പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും തങ്ങൾ സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നും അത് തങ്ങളുടെ ബലഹീനതയായി കണക്കാക്കരുതെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. അതിന് സൈന്യം പൂർണസജ്ജരാണ്. പാകിസ്താൻ ഭീകരവാദത്തിന് എല്ലായ്‌പ്പോഴും എതിരാണെന്നും അതുമായി ബന്ധപ്പെട്ട് 90,000 പേരുടെ ജീവനും 60,000 കോടി ഡോളറിന്റെ സാമ്പത്തികനഷ്ടവും തങ്ങൾക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. മുഹമ്മദലി ജിന്ന കശ്മീരിനെ ‘പാകിസ്താന്റെ സിര’യെന്നാണ് വിശേഷിപ്പിച്ചതെന്നും ഷഹബാസ് എടുത്തുപറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...