പത്തനംതിട്ട : ദീര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറപൊലിവ് വിഷന്‍26ല്‍ ഉള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും ഐ സി എ ആര്‍ – എസ് സി എസ് പിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ആടുവിതരണം, തീറ്റ, ധാതു ലവണങ്ങള്‍, വിരമരുന്നുകള്‍, തീറ്റപാത്രങ്ങള്‍ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു. കാര്‍ഷിക മേഖലയിലും കാര്‍ഷിക അനുബന്ധമേഖലയിലും സ്വയംപര്യാപ്തത നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍മാരായ തിരുപ്പതി വെങ്കിടാചലം, കെ ലാലു, കെ ശ്യാമള, മേരിക്കുട്ടി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനക്ലാസും നടന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ തരകന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ ഉദയന്‍ ജനപ്രതിനിധികളായ രാജേഷ് അമ്പാടിയില്‍, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, എ സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഷേര്‍ളി ചെറിയാന്‍, ഡോ ശ്യാമള, ഡോ. കെ എന്‍ രാജ, ഡോ. ജെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.