വീണ്ടും ജീവനെടുത്ത് കാട്ടാന; പെരിങ്ങല്‍ക്കുത്തില്‍ വീട്ടമ്മയെ ചവിട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. അതിരപ്പള്ളി വാച്ചുമരം ഈരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. 62 വയസ്സായിരുന്നു.അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം. കാടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതാണ് കൊല്ലപ്പെട്ട വത്സ. ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ വത്സയെ കാട്ടാന ചവിട്ടുകയായിരുന്നു. ഇന്നലെ കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...