Wednesday, May 8, 2024 12:43 pm

സമഗ്ര വികസനം യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത് : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാ മേഖലയിലും സമഗ്ര വികസനം യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ ബോധ്യപ്പെടുത്തി മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന് കൂടുതൽ ശക്തി പകരുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ലക്ഷ്യം.

നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഒന്നാം സർക്കാർ കടന്നുപോയത്. ഈ പ്രയാസങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്തിയതിനാലാണ് രണ്ടാമതും സർക്കാർ അധികാരത്തിലേറിയത്. ഒന്നാം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായി അടിസ്ഥാന സൗകര്യവികസനം, പശ്‌ചാത്തല സൗകര്യവികസനം, വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക, സാമൂഹ്യക്ഷേമ മേഖലയടക്കമുള്ള വികസനമാണ് സർക്കാർ യാഥാർഥ്യമാക്കുന്നത്. ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസനം സൂക്ഷ്മമായി നിരീക്ഷിച്ചു മന്ത്രിമാരുടെ മുൻകൈയോടെ ഓരോ വകുപ്പും ഏറ്റെടുത്താണ് മുന്നോട്ട് പോകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നതെന്ന് അഡ്വ കെ.യു. ജനീഷ് കുമാർ എം എൽ എ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വകുപ്പുകൾ മുഖേന സർക്കാർ നടത്തുന്നത്. വനം വകുപ്പിന്റെയും തീരദേശ വകുപ്പിന്റെയും നേതൃത്വത്തിൽ വനാതിർത്തിയിലും തീരപ്രദേശത്തും താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നതിനായി മന്ത്രിമാർ ഉൾപ്പെടെ അവിടേക്ക് എത്തുകയാണ്. താലൂക്ക്തലങ്ങളിൽ സംഘടിപ്പിച്ച അദാലത്തിലൂടെ മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നു. ഇങ്ങനെ ജനങ്ങൾക്കൊപ്പമുള്ള ജനകീയ സർക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയുടെ കാലങ്ങളായുള്ള സ്വപ്നങ്ങൾ ഈ സർക്കാരിന്റെ കാലത്ത് യാഥാർഥ്യമായെന്നും എം എൽ എ പറഞ്ഞു.

ലോകത്തിന് മാതൃകയാകുന്ന വികസന മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. നൂറു ദിനകർമ പദ്ധതിയിൽ ഇത്തവണ 20000 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ലോകത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത് ഇനി വൈജ്ഞാനിക മുന്നേറ്റമാണ്. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാനമാണ് കേരളമെന്നും എം എൽ എ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഷ്ണുപ്രിയ വധക്കേസ് ; കോടതി വെള്ളിയാഴ്ച വിധി പറയും

0
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി...

ചിന്നക്കനാലിലെ ഭൂമി ഇടപാട് : മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍ ഇന്ന് വിജിലൻസ് കോടതിയിൽ...

0
ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ്...

അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽക്കാൻ സഹായിച്ച യുവാക്കളും പിടിയിൽ

0
വ​ർ​ക്ക​ല: അ​ഞ്ച​ര പ​വ​ൻ മോ​ഷ്ടി​ച്ച കു​ട്ടി​ക​ളും വി​ൽ​പ​ന​ക്ക് സ​ഹാ​യി​ച്ച യു​വാ​ക്ക​ളും പി​ടി​യി​ൽ....

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം ; മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ്...