Saturday, April 26, 2025 9:36 pm

ആശാവര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും സര്‍ക്കാരിന് അവഗണന മാത്രം : സി. കെ. ബാലൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും മിനിമം വേതനത്തിന്റെ പകുതിപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ഇവരുടെ ഓണറേറിയം കൂട്ടില്ലെന്ന നിലപാടാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടേത് എന്നും കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ സി. കെ. ബാലൻ പറഞ്ഞു. അടിസ്ഥാന വര്‍ഗത്തെ മറന്നാണ് കേന്ദ്രത്തിലെ ബിജെപി സർക്കാരും കേരളത്തിലെ ഇടത് സര്‍ക്കാരും മുന്നോട്ട് പോകുന്നത്. അശാ വര്‍ക്കര്‍മാരെ പോലെ അതിജീവന പോരാട്ടത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്. ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍ അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആശാവർക്കർമാരുടേയും അംഗണവാടി ജീവനക്കാരുടെയും സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ & വെസ്റ്റ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. പ്രകാശ് തോമസ്, ജെസി അലക്സ്, അന്നമ്മ തോമസ്, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറയ്ക്കൽ, ബെന്നി മാടത്തുംപടി, ജോൺ എബ്രഹാം, റെഞ്ചി പതാലിൽ, ഉഷ തോമസ്, ജോസഫ് കാക്കാനംപള്ളിൽ പി. എം. തോമസ്, ഷിബു വർഗീസ്, വി.സി ചാക്കോ, ഷേർളി ജോർജ്, അനിൽകുമാർ പി. വി, കെ. കെ. തോമസ്, കെ. ഇ. മാത്യു എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈസൂരുവിൽ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു

0
മൈസൂരു: മൈസൂരുവിൽ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് ഭൂമി...

മലയോര ക്രിസ്ത്യൻ കൺവെൻഷൻ തിങ്കളാഴ്ച്ച ആരംഭിക്കും

0
കോന്നി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തണ്ണിത്തോട് മേഖലാ കമ്മിറ്റിയുടെ...

കീക്കൊഴൂർ സ്വദേശി ജോൺ മാത്യു പവർ ലിഫ്റ്റിങ്ങിലെ മാസ്റ്റർ

0
പത്തനംതിട്ട : പോരാട്ടവീര്യത്തിന് പ്രായമോ ജോലിയോ സമയമോ തടസ്സമല്ല ദൃഢനിശ്ചയവും ആത്മവിശ്വാസവും...