കള്ള് ഷാപ്പുകളുടെ ലൈസൻസ് ; സമയപരിധി രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട സമയപരിധി ദീർഘിപ്പിച്ച് സർക്കാർ. കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കള്ള് ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ നേരിട്ട കാലതാമസവും, അബ്കാരി നയത്തിന് അന്തിമരൂപവും ആകാത്തതിനെ തുടർന്നാണ് സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. കള്ള് ഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും, വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്ക് കാരണം തടസ്സങ്ങൾ നേരിടുന്നതിനെ തുടർന്നാണ് ഓൺലൈനായി വിൽപ്പന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കാനും, അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം, കള്ള് ഷാപ്പുകൾക്ക് വിവിധ ക്ലാസിഫിക്കേഷൻ അനുസരിച്ച് സ്റ്റാർ പദവി നൽകാനുള്ള തീരുമാനവും സർക്കാരിന്റെ ആലോചനയിൽ ഉണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ ; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ...

ആരോ​ഗ്യ മേഖലയ്ക്കായും സുപ്രധാന പ്രഖ്യാപനങ്ങൾ ; വകയിരുത്തിയത് 2074 കോടി രൂപ

0
തിരുവനന്തപുരം : ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് ഇതെന്ന്...

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...