കോഴഞ്ചേരി : ആശാപ്രവർത്തകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന സര്‍ക്കാര്‍ ഉത്തരവ് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായിരുന്ന ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാർക്ക് സർക്കാർ ആനുകൂല്യം വർദ്ധിപ്പിച്ച് നൽകാത്തത് നീതീകരിക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തില്‍ ആശാ വർക്കർമാർക്ക് ആവശ്യസാധന കിറ്റ് നൽകി അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിപ്പ് അഞ്ചാനി, സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ, കൃഷ്ണദാസ്, കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, നാരങ്ങാനം മണ്ഡലം പ്രസിഡണ്ട് രമേശ് ആർ, ഇലന്തൂർ മണ്ഡലം പ്രസിഡന്റ് മുകുന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, സി വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ഹരീന്ദ്രനാഥൻ നായർ, ലത ചെറിയാൻ, ആനി ജോസഫ്, ബാബു വടക്കേൽ, ജോൺ ഫിലിപ്പോസ്, സത്യൻ നായർ, ഫിലിഫ് വഞ്ചിത്ര, മോനിച്ചൻ കുപ്പയ്ക്കൽ, സണ്ണി തൈക്കൂട്ടത്തിൽ, സുബി നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.