ആശാപ്രവർത്തകരുടെ സമരത്തിന്‌ പിന്തുണയേറുന്നു : സര്‍ക്കാര്‍ ഉത്തരവ് കോഴഞ്ചേരിയില്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആശാപ്രവർത്തകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന സര്‍ക്കാര്‍ ഉത്തരവ് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായിരുന്ന ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാർക്ക് സർക്കാർ ആനുകൂല്യം വർദ്ധിപ്പിച്ച് നൽകാത്തത് നീതീകരിക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തില്‍ ആശാ വർക്കർമാർക്ക് ആവശ്യസാധന കിറ്റ് നൽകി അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിപ്പ്  അഞ്ചാനി, സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ, കൃഷ്ണദാസ്, കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, നാരങ്ങാനം മണ്ഡലം പ്രസിഡണ്ട് രമേശ് ആർ, ഇലന്തൂർ മണ്ഡലം പ്രസിഡന്റ് മുകുന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, സി വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ഹരീന്ദ്രനാഥൻ നായർ, ലത ചെറിയാൻ, ആനി ജോസഫ്, ബാബു വടക്കേൽ, ജോൺ ഫിലിപ്പോസ്, സത്യൻ നായർ, ഫിലിഫ് വഞ്ചിത്ര, മോനിച്ചൻ കുപ്പയ്ക്കൽ, സണ്ണി തൈക്കൂട്ടത്തിൽ, സുബി നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....