പത്തനംതിട്ട : ജില്ലയിലെ ക്രമസമാധാന പൂർണമായും തകർന്നുവെന്നും പോലീസ് സേന ഒന്നാകെ മൂല്യ ശോഷണം സംഭവിച്ച നിലയിലാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പെരുനാട്ടിലെ ബാബുവിന് നീതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റക്കാരായ സി പി എം നേതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്താതെ, പോലീസ് സി പി എം നേതൃത്വത്തിന്റെ പിണിയാളുകളായി മാറിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. നരബലി അടക്കമുള്ള സംഭവങ്ങൾ ലോകത്തെ ഞെട്ടിക്കുന്ന രീതിയിൽ അരങ്ങേറുന്നത് ജനങ്ങൾ നീതി ന്യായ വ്യവസ്ഥയിലും പോലീസ് സംവിധാനങ്ങളിലും വിശ്വാസ്യത നഷ്ടമായതു മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, റോബിൻ പരുമല, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ഖാൻ , ഷിനി തങ്കപ്പൻ , വിമൽ കൈ തയ്ക്കൽ, അനിലാ ദേവി, ആബിദ് ഷഹിം, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങൾ നഹാസ് പത്തനംതിട്ട , എം എ സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം പി ഹസ്സൻ , ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, രന്ജു എം.ജെ, അബു എബ്രഹാം, ലക്ഷ്മി അശോക്, ജിതിൻ ജി നൈനാൻ , അനൂപ് വെങ്ങാവിളിയിൽ , അനന്ദു ബാലൻ, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ അഫ്സൽ വി ഷെയ്ഖ് , അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, റനോ പി രാജൻ, പ്രവീൺ രാജ് രാമൻ എന്നിവർ പ്രസംഗിച്ചു.
പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് രൂപം നൽകി. നവംബർ ഒന്നാം തീയതി ജില്ലയിലെ എല്ലാ ഭാരവാഹികളുടെയും യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ചേരുവാൻ തീരുമാനമെടുത്തു. നിഷ്ക്രിയമായ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ അടിയന്തിരമായി പുനസംഘടിപ്പിക്കും. ഒഴിവുള്ള എല്ലാ ഭാരവാഹിത്വങ്ങളിലേക്കും ആളുകളെ നിയമിക്കും. യൂത്ത് കോൺഗ്രസ് മുഖ മാസികയായ സോഷ്യലിസ്റ്റ് യൂത്ത് മാസികയുടെ ജില്ലാതല വരിസംഖ്യ വിതരണത്തിന് തുടക്കമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033