കര്‍ണാടകയിൽ നീറ്റ് പരീക്ഷ എഴുതാന്‍ പൂണൂല്‍ അഴിപ്പിച്ചു ; വന്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള സെന്റ് മേരീസ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് കണ്ണീരോടെയാണ് മകന്‍ മടങ്ങിയതെന്ന് ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു. തുടര്‍ന്ന് പൂണൂല്‍ അഴിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാന്‍ രേവനസിദ്ദ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയില്‍ നിന്ന് രണ്ട് പേരെ നിയമിച്ചിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ലോഹവസ്തുക്കളോ നൂലുകളോ അനുവദിക്കരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൂണൂല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

അതേസമയം പരീക്ഷാ ഹാളിലേയ്ക്ക് പോയ മകന്‍ കരഞ്ഞുകൊണ്ട് തിരികെ വന്ന് പൂണൂല്‍ അഴിച്ച് നല്‍കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. ബസവകല്യാണ്‍ താലൂക്കിലെ ബെറ്റ് ബാല്‍കുന്ദ ഗ്രാമത്തില്‍ നിന്നാണ് ശ്രീപദ് നീറ്റ് പരീക്ഷയെഴുതാന്‍ കല്‍ബുര്‍ഗിയിലെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുപ്രവേശന പരീക്ഷയ്ക്കിടെ സമാനമായ സംഭവത്തില്‍ വിവിധ സമുദായങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. സനാതന യുവശക്തി ട്രസ്റ്റ്, അഖിലഭാരത് മാധ്വ മഹാ പരിഷത്ത്, എബിവിപി എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ പ്രതിഷേധക്കാര്‍ വീണ്ടും പൂണൂല്‍ ധരിപ്പിക്കുന്ന ചടങ്ങ് നടത്തി. മന്ത്രങ്ങള്‍ ചൊല്ലി ചടങ്ങുകളോടെയാണ് പൂണൂല്‍ ധരിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ ഫൗസിയ തരണം പറഞ്ഞു. കല്‍ബുര്‍ഗി സൗത്ത് എംഎല്‍എ അല്ലമപ്രഭു പാട്ടീല്‍ സംഭവ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും ഡെപ്യൂട്ടി കമ്മീഷണറേയും പോലീസ് കമ്മീഷണറേയും വിളിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം ധര്‍ണ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...