പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മയ്ക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്ന് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മയ്ക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ഥനേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുതെന്ന് ഗവർണ്ണർ പറഞ്ഞു. തൃശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള ശബരി ആദരവും വാല്മീകി പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണർ. തങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാല്‍ അതിനും തയാറാകണം. ശ്രീരാമചന്ദ്രന്‍ അത്തരം മാതൃകയാണ് ലോകത്തിനുമുന്നില്‍ കാണിച്ചുതന്നത്- ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങിൽ വാല്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.

തന്നെ കവിയാക്കിയത് രാമായണമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വാല്മീകി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഇന്ത്യന്‍ ഭാഷകളിലെ കവികളെല്ലാം ഏറിയും കുറഞ്ഞും രാമായണത്തോട് കടപ്പെട്ടിരിക്കുന്നു-ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്.തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അധ്യാത്മരാമായണത്തിന്റെ സവിശേഷത അത് ഭക്തിരസ പ്രധാനമാണ് എന്നുള്ളതാണ്. മലയാളഭാഷയ്ക്ക് രാമായണം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സമര്‍പ്പണ ചെയര്‍മാന്‍ കെ. കിട്ടുനായര്‍ അധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ്. മുന്‍ അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ടി.സി. സേതുമാധവന്‍, പിന്നണി ഗായകന്‍ ദേവാനന്ദ്, സിനിമാതാരം കുമാരി ദേവനന്ദ, മാസ്റ്റര്‍ സദാശിവ്കൃഷ്ണ, തപസ്യ സംസ്ഥാന സമിതി അംഗം സി.സി. സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമന്‍ ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...