ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മഹാഘോഷയാത്ര നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ നടന്നു വരുന്ന ദേവ പ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി ദേവന് പുതിയതായി നിര്‍മ്മിക്കുന്ന സ്വര്‍ണ്ണ ധ്വജത്തിനുളള തേക്കു മരവും വഹിച്ചു കൊണ്ടുള്ള മഹാഘോഷയാത്ര നാളെ നടക്കും. ആചാര പരമായ രീതിയില്‍ വൃക്ഷം വഹിച്ചു കൊണ്ടുളള ഘോഷയാത്ര തിരുവല്ല അത്യത്തിയായ ഇഴിഞ്ഞില്ലത്ത് 4 ന് എന്‍ എസ്എസ് തിരുവല്ലാ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വൃക്ഷത്തിന് സ്വീകരണം നല്‍കും. തുടർന്ന് 4.30ന് മുത്തൂര്‍ ജംഗ്ഷനില്‍ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ചെണ്ടമേളം, വിവിധ നിശ്ചല ദൃശ്യങ്ങള്‍, കരകം, പമ്പമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, തുടങ്ങി ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടി ക്ഷേത്രത്തിലേക്ക് എത്തിക്കും.

ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള സ്വീകരണ പന്തലില്‍ വെച്ച് തേക്ക് മരം വഴിപാടായി സമര്‍പ്പിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരില്‍ നിന്നും വിവിധ ഹൈന്ദവ സാമുദായിക നേതാക്കന്‍മാരുടെയും വിവിധ സന്യാസിവര്യന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഔപചാരികമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശകസമിതിയും ഭക്തജനങ്ങളും സംയുക്തമായി ഏറ്റുവാങ്ങും. ശേഷം നിലം തൊടാതെ തോളില്‍ ഏന്തി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വെച്ച് വടക്ക് ഭാഗത്ത് തയ്യാറാക്കിയിട്ടുള്ള പ്രത്യേക സ്ഥലത്തെ ശില്പനിലയത്തില്‍ തേക്ക് മരം നിലം തൊടാതെ വെയ്ക്കും. ഇന്നലെയും ഇന്നുമായി വൃക്ഷസ്ഥാനത്തുള്ള സങ്കേത സാന്നിദ്ധ്യങ്ങള്‍ക്ക് ബലിതര്‍പ്പണം, മഹാ വൃക്ഷത്തിങ്കല്‍ അനുഞ്ജാ പ്രാര്‍ത്ഥനയും അസ്ത്ര ഹോമവും വിശേഷാല്‍ പുണ്യാഹവും വൃക്ഷ പുജയും ശാസ്ത്ര സംസ്‌ക്കാരം, ആയുധ ദാനം എന്നിവ നടന്നു.

ഇന്ന് 12.15 നും 1.15 നും മദ്ധ്യേയുള്ള പുണര്‍തം നക്ഷത്ര ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രിമാരുടെയും കാവുംഭാഗം ഓണം തുരുത്തില്‍ കുടുംബത്തിലെ പ്രതിനിധികളുടെയും കാര്‍മ്മികത്വത്തില്‍ വൃക്ഷഛേദനം നടന്നത്. തന്ത്രിമാര്‍ ആദ്യം ഉളി പൂജിച്ച് ഓണം തുരുത്തേല്‍ കുടുംബ പ്രതിനിധികള്‍ക്ക് കൈമാറിയ ശേഷം കൊടുങ്ങല്ലൂര്‍ ചേറായി സ്വദേശി കണ്ണന്‍ വൃക്ഷത്തില്‍ ആദ്യ ഉളി കൊത്തി. കൊടിമര ശില്‍പ്പി അനന്തന്‍ ആചാരി. ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസര്‍ അനിത ജി.നായര്‍ , ക്ഷേത്ര ഉപദേശക സമിതിയുടെ ഭാരവാഹികളും നിരവധി ഭക്തരും ചടങ്ങിന് സാക്ഷിയായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...