ദില്ലി: തണ്ണീർത്തട സംരക്ഷണത്തിനായുള്ള ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിന് ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷ വിമർശനം. അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ആഗസ്റ്റിലെ ഉത്തരവ് നടപ്പാക്കത്തിലാണ് കേരളത്തെ ഹരിത ട്രൈബ്യൂണൽ വിമർശിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കത്തിൽ കടുത്ത അത്യപ്തിയും അറിയിച്ചു.
വിഷയത്തിൽ നേരിട്ട് ഹാജരാകണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പാലിക്കാത്തതിന് പരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറിറെയും ഹരിത ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. നേരിട്ട് ഹാജരാകാത്തതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ടിന് ഉത്തരവിടേണ്ടതാണെന്ന് ട്രൈബ്യൂണൽ ചൂണ്ടികാട്ടി. എന്നാൽ കടുത്ത നടപടിയിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
സർക്കാർ അഭിഭാഷകന്‍റെ ഉറപ്പിൽ കടുത്ത നടപടി സ്വീകരിക്കുന്നില്ലെന്നാണ് ട്രൈബ്യൂണൽ അറിയിച്ചത്. കഴിഞ്ഞ ആറിനാണ് അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കേസ് ഹരിത ട്രൈബ്യൂണൽ പരിഗണിച്ചത്. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































