കൊല്ലം: കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന് മുന്‍പില്‍ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു. നിലമേല്‍ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തില്‍ കെ.രാജന്‍ (64) ആണ് മരിച്ചത്. വിമുക്ത ഭടനാണ് രാജന്‍. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ച നിലയില്‍ കണ്ടത്. രണ്ട് മാസം മുന്‍പ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചല്‍ സ്വദേശിയായ സ്വകാര്യ വ്യക്തിക്കു വിറ്റിരുന്നു. ഇയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നില്‍ നിന്നു രാജന്‍ താഴ്ചയില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.
വീട്ടില്‍ രാജന്‍ തനിച്ചായിരുന്നു. രാവിലെ ഇതു വഴി കടന്നു പോയ വിദ്യാര്‍ഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവര്‍ എത്തിയപ്പോള്‍ രാജന്‍ മരിച്ച നിലയിലായിരുന്നു. പോലീസും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. കുന്നിടിച്ചതിനു ശേഷം വീടിനു മുന്നില്‍ സംരക്ഷണ ഭിത്തി കെട്ടി നല്‍കാമെന്നു വസ്തു വാങ്ങിയവര്‍ എഗ്രിമെന്റ് എഴുതി നല്‍കിയിരുന്നു. എന്നാല്‍ യഥാസമയം സംരക്ഷണ ഭിത്തി നിര്‍മാണം നടത്തിയില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.