Saturday, July 5, 2025 4:27 am

സ്കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളിൽ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: സ്കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളിൽ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കിയ ബിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ വെച്ച് ദേശീയ പതാക ഉയർത്താൻ കഴിയാതെ ബുദ്ധിമുട്ടിയ അധ്യാപകനെ കണ്ട നാട്ടുകാരാണ് എംഎൽഎയും പോലീസിനെയും വിവരമറിയിച്ചത്. മുസഫർപൂർ  ജില്ലയിലെ മിനാപൂരിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. ഹെഡ്‍മാസ്റ്റർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പ്രദേശത്തെ എംഎൽഎയായ ആർജെഡി നേതാവ് രാജീവ് കുമാറിനെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അധ്യാപകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബ്രീത്ത് അനലൈസർ പരിശോധന നടത്തി. പിന്നാലെ മെഡിക്കൽ ടെസ്റ്റിനും വിധേയനാക്കി. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തന്റെ നിസ്സാഹയത കാരണമാണ് മദ്യപിച്ചതെന്ന് അറസ്റ്റിലാവുന്നതിന് മുമ്പ് ഇയാൾ പറഞ്ഞു.

അഞ്ച് മാസമായി ശമ്പളമില്ല. ഉച്ചക്കഞ്ഞി കൊടുക്കാനുള്ള പണം പോലും കിട്ടുന്നില്ല. ഈ സ്കൂൾ നടത്തിക്കൊണ്ടു പോകാനുള്ള കഷ്ടപ്പാട് തനിക്കറിയാം. കടക്കെണിയിലാണ് ഇപ്പോൾ. വീട്ടുകാര്യങ്ങളും സ്കൂളും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്നും അധ്യാപകൻ പറ‌ഞ്ഞു. മദ്യപിക്കാൻ ആരാണ് പണം നൽകിയതെന്ന ചോദ്യത്തിന് ചില അടുപ്പക്കാർ പണം നൽകിയെന്നും അല്ലാതെ തന്റെ കൈയിലെവിടെ പണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. സംസ്ഥാനത്തെ മദ്യനിരോധനത്തിന്റെ യാഥാർത്ഥ്യമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് എംഎൽഎ രാജീവ് കുമാർ പറഞ്ഞു. എല്ലായിടത്തും മദ്യം സുലഭമാണെന്നും അധ്യാപകനെതിരെ നടപടി എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മാസങ്ങളായി അധ്യാപകർക്ക് ശമ്പളം നൽകുന്നില്ലെന്ന ആരോപണവും സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...