പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍ ഹോട്ടലില്‍ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ട്ര്‍ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലിലെ ശുചിമുറിയുടെ ക്ലോസറ്റില്‍ ഉജാല വെള്ളം കലക്കി ഒഴിച്ചപ്പോള്‍ ഈ വെള്ളം ഓടയിലേക്ക് ഒഴുകി ഇറങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഹോട്ടലിലെ മലിന ജലം ശുദ്ധീകരിച്ച ശേഷം മാത്രമേ ഓടയില്‍ ഒഴുക്കാവൂ എന്നും ഇതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും നഗരസഭാ ആരോഗ്യ വകുപ്പ് ഹോട്ടല്‍ ഉടമയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍പും മലിനജലം ഓടയില്‍ ഒഴുക്കിയതിന് ഹോട്ടലിനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.

ഹോട്ടലിലെ അടുക്കളയില്‍ നിന്നും പാത്രം കഴുകിയ വെള്ളവും സോപ്പ് നിറഞ്ഞ വെള്ളവും ഇതേ ഓടയില്‍ ഒഴുക്കിയതിന് ഹോട്ടലിനെതിരെ മുന്‍പും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഓടയിലെ മാലിന്യങ്ങള്‍ സ്ലാബ് ഇളക്കി നീക്കം ചെയ്തപ്പോള്‍ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഓടയില്‍ നിറഞ്ഞ മാലിന്യം അന്നേ ദിവസം മഴ കൂടി പെയ്തതോടെ നഗരത്തില്‍ പരക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട നഗരത്തിലെ പല ഹോട്ടലുകളും ഇത്തരത്തില്‍ മാലിന്യം ഓടയിലേക്ക് തള്ളുന്നതായാണ് അറിയുവാന്‍ കഴിയുന്നത്. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത് ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...