Wednesday, January 22, 2025 4:02 am

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഉയർന്ന പരാതി.

ശ്വാസംമുട്ടലിന് ചികിത്സ തേടിയ മേമല സ്വദേശി വസന്തയ്ക്ക് നൽകിയ സി-മോക്സ് ക്യാപ്സ്യൂള്‍ ഗുളികയെ ചൊല്ലിയായിരുന്നു പരാതി. സമുഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയമുയർന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

0
കൽപ്പറ്റ: വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994...

പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

0
പാലക്കാട് : പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കക്കാട്ടിരി നേർച്ച...

തിരൂരിൽ യുവതിയുടെ കല്യാണം മുടക്കിയ യുവാവ് അറസ്റ്റിൽ

0
തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ യുവതിയുടെ കല്യാണം മുടക്കിയ യുവാവ് അറസ്റ്റിൽ....

കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം വകുപ്പ് മറുപടി നൽകണമെന്ന് സർക്കാരിനോട്...

0
കൊച്ചി : കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം...