ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നു. ഇടുങ്ങിയ മുറികളിലാണ് പല ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളിച്ചവും കടക്കാത്ത ഇത്തരം മുറികളില്‍ തിങ്ങി നിറഞ്ഞാണ് പലപ്പോഴും ഇവര്‍ താമസിക്കുന്നത്. ഇത്തരം ക്യാമ്പുകള്‍ നഗര മധ്യത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും എങ്ങും പരിശോധനകള്‍ നടത്താറില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പല സ്ഥലങ്ങളിലും തൊഴിലാളികള്‍ താമസിക്കുന്നത്.

റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള അടക്കമുള്ള പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ക്യാമ്പുകള്‍ കാണാന്‍ കഴിയും. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന ഓടയുടെ സമീപത്ത് വരെ ഇത്തരത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നു. വൃത്തിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തൊഴിലാളി ക്യാമ്പുകള്‍ പലപ്പോഴും രോഗങ്ങളുടെ ഈറ്റില്ലമായി മാറുന്ന സംഭവങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്. പല കെട്ടിടങ്ങളിലും ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ പോലും ഉണ്ടാകാറില്ല. ഇത് പൊതുജനങ്ങളില്‍ വലിയ രോഗ ഭീതിയാണ് ഉയര്‍ത്തുന്നത്. ജില്ലയില്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വൃത്തിഹീനമായ ഇത്തരം കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാനും പരിശോധനകള്‍ ശക്തമാക്കുവാനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...