നിശബ്ദമായി നിന്ന് അധികാരത്തിലേക്ക് …… കേരള മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് രമേശ്‌ ചെന്നിത്തലയുടെ പേര് ഹൈക്കമാന്റ് ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : തര്‍ക്കങ്ങള്‍ക്ക് വിരാമംകുറിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ പേര് ഹൈക്കമാന്റ് ഇന്ന് പ്രഖ്യാപിക്കും. കെ.സി.വേണുഗോപാലിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയിലാണ് രമേശ്‌ ചെന്നിത്തലയുടെ പേരിലേക്ക് എത്തിയത്. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള പരിചയവും മതനേതാക്കളുമായുള്ള സൌഹൃദവും ആര്‍.സിക്ക് ഗുണകരമായി. ഫ്ലക്സ് യുദ്ധത്തിലും പരസ്യ പ്രതിഷേധത്തിലും ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ വിട്ടുനിന്നതും രമേശ്‌ ചെന്നിത്തലക്ക് നേട്ടം നല്‍കി. ചെന്നിത്തലയുടെ വളരെ പക്വതയോടെയുള്ള സമീപനവും നിശബ്ദമായ പ്രവര്‍ത്തനവും ഗാന്ധി കുടുംബവുമായുള്ള ദീര്‍ഘകാല ബന്ധവും ഗുണകരമായി. തന്നെയുമല്ല ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, രമേശ്‌ ചെന്നിത്തല ത്രിമൂര്‍ത്തികളില്‍ ചെന്നിത്തലക്ക്  മാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിക്കാതിരുന്നത്. അവസരം വന്നപ്പോഴും അത് കൂടെയുള്ളവര്‍ക്ക് നല്‍കുകയായിരുന്നു.

വി.ഡി.സതീശന് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നല്‍കും. ഉപ മുഖ്യമന്ത്രി പദമോ ആഭ്യന്തര വകുപ്പോ ചിലപ്പോള്‍ രണ്ടും കൂടിയോ നല്‍കുമെന്നാണ് സൂചന. കെ.സി.വേണുഗോപാല്‍ നിലവില്‍ എ.ഐ.സി.സിയില്‍ തുടരും. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ജനകീയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് മുട്ടുകുത്തിയെന്ന നാണക്കേട് എക്കാലവും നിലനില്‍ക്കും. തന്നെയുമല്ല കെ.സി.വേണുഗോപാല്‍ – വി.ഡി സതീശന്‍ മത്സരമായിരുന്നു ഹൈക്കമാന്റിന് തലവേദന സൃഷ്ടിച്ചത്. ഇതില്‍ ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും കേരളത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും, ഗ്രൂപ്പ് പോര് ശക്തിപ്പെടുകയും ചെയ്യും.

എം.എല്‍.എമാരുടെ പിന്തുണ മാത്രം അംഗീകരിച്ചുകൊണ്ട് കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടനല്‍കും. അച്ചടക്ക നടപടിയുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെയും ഭാരവാഹികളെയും ഒരു പരിധിവരെ പിന്തിരിപ്പിക്കാം. എന്നാല്‍ സാധാരണ പ്രവര്‍ത്തകരുടെയും നിക്ഷ്പക്ഷ വോട്ടര്‍മാരുടെയും പ്രതിഷേധങ്ങളെ ഭീഷണിയിലൂടെ ഒതുക്കുവാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.  രാഹുല്‍ഗാന്ധിക്കും പ്രിയങ്കക്കുമെതിരെപോലും കേരളത്തില്‍ പ്രതിഷേധം ഉയരുമ്പോള്‍ ഇനിയും അത് കണ്ടില്ലെന്നു നടിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് രാഹുല്‍ കണക്കുകൂട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

0
 കൊച്ചി: ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ...

കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത്...

തൊടുപുഴയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ: ജല അതോറിറ്റിയുടെ ചുറ്റുമതിൽ തകർന്നു

0
തൊടുപുഴ: തൊടുപുഴയിൽ പെയ്ത കനത്ത മഴയിൽ ജല അതോറിറ്റി ഓഫീസിന്...

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട് സർക്കാർ

0
ദില്ലി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ...