ചോറ്റാനിക്കര ക്ഷേത്രനടത്തിപ്പിലെ വീഴ്ച സംബന്ധിച്ച പരാതി സ്വമേധയാ ഹർജിയായി സ്വീകരിച്ച്​ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രനടത്തിപ്പിലെ വീഴ്ച സംബന്ധിച്ച പരാതി സ്വമേധയാ ഹർജിയായി സ്വീകരിച്ച്​ ഹൈക്കോടതി. ക്ഷേത്രം അലങ്കോലപ്പെട്ട അവസ്ഥയിലാണെന്നും അടുക്കളയടക്കമുള്ള മേഖലകൾ വൃത്തിഹീനമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും ചൂണ്ടിക്കാട്ടി തമ്പി തിലകൻ എന്നയാൾ അയച്ച പരാതിയാണ്​ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ സ്വമേധയാ ഹർജിയായി പരിഗണിച്ചത്​. ജീവനക്കാരുടെ മോശം പെരുമാറ്റവും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടും പൂജകളിലെ വീഴ്ചയുമടക്കം പരാതിയിലുണ്ട്​.

വിഷയത്തിൽ കോടതി കൊച്ചിൻ​ ദേവസ്വം ബോർഡ്​, ചോറ്റാനിക്കര ദേവസ്വം തുടങ്ങിയവയുടെ വിശദീകരണം തേടി. പരാതിക്കൊപ്പം ലഭിച്ച ചിത്രങ്ങളിൽ നിന്ന്​ ക്ഷേത്ര പരിസരം വൃത്തിഹീനമാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കൊടിമരത്തിനടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നടത്തിപ്പ്​ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയുണ്ടാകുന്നില്ല. വിജിലൻസ്​ വിങ്ങിന്റെ മേൽനോട്ടമില്ലായ്മയും പ്രശ്നമാണ്​. പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കാനാവുന്ന നടപടികൾ അറിയിക്കാനാണ്​ ദേവസ്വത്തിനും ബോർഡിനും നിർദേശം നൽകിയത്. സെപ്​റ്റംബർ ഒമ്പതിന്​ ഹർജി വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...