Wednesday, July 2, 2025 11:46 am

കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കി ഹെെക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹെെക്കോടതി റദ്ദാക്കി. സി പി എം നേതാവ് പി ജയരാജന്‍റെ പരാതിയിലാണ് അപകീര്‍ത്തി കേസ്. അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ നടത്തിയ പരാമർശം അപകീർത്തികരമാണെന്നായിരുന്നു കേസ്. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹെെക്കോടതി റദ്ദാക്കിയത്.

2013ല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെ.എം. ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കിയത്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പോലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ.എം. ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി. ജയരാജന്‍റെ പരാതി. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...

ഡോക്ടേഴ്സ് ദിനത്തില്‍ മുതിർന്ന വനിതാ ഡോക്ടർ ശബരിക്ക് ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു

0
പത്തനംതിട്ട: ഇൻസ്ടിട്യൂഷൻ ഓഫ് ഹോമിയോപത്‍സ് കേരള പത്തനംതിട്ട യൂണിറ്റിന്റെയും സിന്ദൂരം പത്തനംതിട്ട...

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...