ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു ; അമ്പലപ്പുഴ – തിരുവല്ല റൂട്ടിൽ ഗതാഗതം തടസ്സം

For full experience, Download our mobile application:
Get it on Google Play

തകഴി : ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. ഇതോടെ അമ്പലപ്പുഴ – തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു. ഇന്ന് പുലർച്ചെ 3ന് ആയിരുന്നു സംഭവം. തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോയ കർണ്ണാടക രജിസ്ട്രേഷൻ ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റ ഹൈഗേജ് തകർന്നത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിലാണ്  നിൽക്കുന്നത്. ഇടിച്ചതിന് ശേഷം ട്രക്ക് നിർത്താതെ പോയി. റെയിൽവേ ജീവനക്കാർ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ്  പിൻതുടർന്ന് പിടിക്കുകയായിരുന്നു.

ഹൈഗേജിന്റെ പുനർ നിർമ്മാണത്തിന് ഒരു ലക്ഷം രൂപാ ചിലവാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ ഹൈഗേജ് തകർന്നതിനെ തുടർന്ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ആപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ: ആശുപത്രിക്ക് സമീപത്തുവരെയും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ് തകഴി ക്ഷേത്ര ജംഗ്ഷൻ വരെയും സർവ്വീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങൾ പോലീസിന്റെ നീയന്ത്രണത്തിൽ വഴി തിരിച്ച് വിടുകയാണ്. ഹൈഗേജിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമേ സംസ്ഥാന പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയുള്ള. അതിന് സമയം വേണ്ടിവരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...