26.5 C
Pathanāmthitta
Tuesday, October 3, 2023 2:52 am
-NCS-VASTRAM-LOGO-new

കോന്നി കരിയാട്ടം പുകയുന്നു ; അമ്യുസ്മെന്റ് പാർക്ക് ഉടമകൾക്ക് പണം നൽകിയില്ല ; എം.എൽ.എയും കയ്യൊഴിഞ്ഞു – പട്ടിണിയുമായി കലാകാരന്മാര്‍

കോന്നി : കോന്നി കരിയാട്ടത്തില്‍ സ്ഥാപിച്ച അമ്യുസ്മെന്റ് പാർക്ക് ഉടമകൾക്ക് പണം നൽകിയില്ല.  കോന്നി എം.എൽ.എ അഡ്വ. കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ കോന്നിയില്‍ നടന്ന കരിയാട്ടം എക്സ്പോയിൽ അമ്യൂസ്മെന്റ് പാർക്ക് ഉടമകൾക്ക് കരാറുകാരൻ പണം നൽകിയില്ല. ഇതിനെതിരെ അമ്യൂസ്മെന്റ് പാർക്ക് ഉടമകൾ കോന്നി പോലീസിൽ പരാതി നൽകി. കുട്ടികൾ അടക്കം ഇരുപത്തിയഞ്ചോളം വരുന്ന ആളുകൾ ആണ് കോന്നി കരിയാട്ടം എക്സ്പോയിൽ അമ്യൂസ്മെന്റ് പാർക്ക് നടത്തുവാൻ കോന്നിയിൽ എത്തിയത്. മലപ്പുറം തിരൂർ സ്വദേശി കുഞ്ഞാപ്പ എന്ന ഏജന്റ് മുഖേനയാണ് ഇവർ കോന്നിയിൽ എത്തിയത്. കരിയാട്ടത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ 50 % നടത്തിപ്പുകാർക്കും അഞ്ച് ശതമാനം ഏജന്റായ കുഞ്ഞാപ്പക്കും ആണെന്ന ധാരണ പ്രകാരമാണ് പരിപാടിക്ക് എത്തിയത്. എന്നാൽ കരിയാട്ടം കഴിഞ്ഞ് പതിനഞ്ച് ദിവസമായിട്ടും കരാർ പ്രകാരമുള്ള തുക നൽകാതെ കുഞ്ഞാപ്പ സ്ഥലം വിടുകയും ചെയ്തു.

life
ncs-up
ROYAL-
previous arrow
next arrow

നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ഇവർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കോന്നിയിൽ നിർമ്മാണം നടക്കുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവര്‍ കഴിച്ചുകൂട്ടുന്നത്. കോന്നിക്കാരെ സന്തോഷിപ്പിക്കാന്‍ എത്തിയ ഇവര്‍  ഭക്ഷണത്തിനുപോലും ഇന്ന് ബുദ്ധിമുട്ടുകയാണ്. അടുത്ത പരിപാടി സ്ഥലത്തേയ്ക്ക് സംഘത്തിന് മടങ്ങണമെങ്കിൽ പണം ലഭിക്കാതെ പോകാനും കഴിയില്ല. ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാതെ വന്നതോടെ കോന്നി കെ.എസ്.ആർ.റ്റി.സി ഡിപ്പോയിലെ ചെളിക്കുണ്ടിൽ കഴിയുകയാണ് ഇവര്‍. കോന്നി എം.എല്‍.എ ജനീഷ് കുമാറും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആരോപണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
dif
self
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow