റിയാദ് : വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിഞ്ഞ ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. സൗദി അറേബ്യയിലാണ് സംഭവം.
‘കഷണ്ടിയാണെന്ന വിവരം മറച്ചു വെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ താന്‍ അപമാനിതയായി. തങ്ങളുടെ മക്കള്‍ക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇനി അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പ്രയാസമാണെന്ന്’ യുവതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് വരെ സൗദിയിലെ പരമ്പരാഗത ശിരോവസ്ത്രമായ ഘുത്ര ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും’ യുവതി പറയുന്നു.